Ticker

6/recent/ticker-posts

കാറിൽ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കാസർകോട്:കാറിൽ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. 
 മുട്ടത്തൊടി  പന്നിപ്പാറയിൽ വാഹന പരിശോധക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന 16.8 ഗ്രാം എം.ഡി.എം.എയും 2.1 ഗ്രാം കഞ്ചാവും വിദ്യാനഗർ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. അണങ്കൂർ തുരുത്തിയിലെ ടി.എം. അബൂബക്കർ സിദ്ദീഖ് 27 ആണ് പിടിയിലായത്.
സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപ്കുമാർ, നാരായണൻ, പ്രശാന്ത്   ഡ്രൈവർ മനോജ് എന്നിവരും  ജില്ല ഡാൻസർ ടീം അംഗങ്ങളായ രജീഷ്, നിജിൻ എന്നിവരും പ്രതിയെ പിടികൂടാനുണ്ടായിരുന്നു. പ്രതി
   ഇപ്പോൾ താമസം തൈവളപ്പിൽ സിറ്റിസൺ നഗർ ചെങ്കളയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. പ്രതി മുമ്പും  കേസിൽപെട്ടിട്ടുണ്ട്.

Reactions

Post a Comment

0 Comments