Ticker

6/recent/ticker-posts

കാറിനുള്ളിൽ 50 ചാക്ക് കെട്ടുകൾ പരിശോധിച്ചപ്പോൾ ലഭിച്ചത് കാൽ ലക്ഷം പാൻ മസാലകൾ രണ്ട് പേർ പിടിയിൽ

നീലേശ്വരം :കാറിനുള്ളിൽ 50 ചാക്ക് കെട്ടുകൾ കണ്ട് പരിശോധിച്ചപ്പോൾ പൊലീസിന് ലഭിച്ചത് കാൽ ലക്ഷം പാൻ മസാലകൾ. രണ്ട് പേർ പിടിയിലായി. കരുവാച്ചേരി ദേശീയ പാതയിൽ ബി.എസ്.എൻ എൽ ടവറിന് സമീപത്തു വെച്ച് രാത്രി 9 മണിയോടെ നീലേശ്വരം പൊലീസാണ് കാറും ലക്ഷങ്ങൾ വില വരുന്ന പാൻമസാല പാക്കറ്റുകളും കസ്റ്റഡിയിലെടുത്തത്. തൃക്കരിപ്പൂർ മീലിയാത്ത് സി.കെ. മുഹമ്മദ് ഷഫീർ 26, മൊഗ്രാൽ പുത്തൂരിലെ എം എം . മുഹമ്മദ് ഫർഹാൻ 20 എന്നിവരാണ് പിടിയിലായത്. ഇരുവർക്കുമെതിരെ കേസെടുത്തു. കാർ കസ്റ്റഡിയിലാണ്. കാസർകോട് ഭാഗത്ത് നിന്നും തൃക്കരിപ്പൂർ ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡാണ് വിവരം നൽകിയത്. നീലേശ്വരം എസ്.ഐ എ.വി.ശ്രീകുമാർ, എസ്.ഐ ജഗമയൻ,
സീനിയർ സിവിൽ ഓഫീസർ രാജീവൻ, സുനീഷ് , ദിലീഷ് പള്ളിക്കൈ, സുജിത്ത് കൂക്കോട്ട്,
 ഡ്രൈവർ കുഞ്ഞിക്കണ്ണൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments