കാസർകോട്:സ്കൂളിൻ്റെ പൂട്ട് പൊളിച്ച് കാരുണ്യ നിധിയായി സൂക്ഷിച്ചിരുന്ന 5000 രൂപയും ലക്ഷം രൂപ വില വരുന്ന സി.സി.ടി.വി ക്യാമറയും മോഷ്ടാക്കൾ കൊണ്ട് പോയി. അടുക്കത്ത് ബയൽ ജി.യു.പി എസ് സ്കൂളിലാണ് മോഷണം. ഓഫീസ് മുറിയുടെ ലോക്കും ഷെൽഫിൻ്റെ ലോക്കും തകർത്ത നിലയിൽ കാണപ്പെട്ടു. കാരുണ്യ നിധിയായി പ്ലാസ്റ്റിക് ബോക്സിൽ സൂക്ഷിച്ച പണവും ക്യാമറയുടെ ഡി.വി. ആറുമാണ് മോഷണം പോയത്. പ്രധാന അധ്യാപിക സീമ സുവർണയുടെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു.
0 Comments