കാഞ്ഞങ്ങാട് മഴയിൽ ചെമ്മട്ടംവയലിൽ വീട് തകർന്നു വീണു. ബല്ല പുതുവൈയിലെ വി. മാണിയമ്മയുടെ ഓടിട്ട വീടാണ് പൂർണമായും തകർന്നു വീണത്. ഇന്നലെ രാത്രിയിലാണ് അപകടം. മേൽക്കൂരയും ചുമരുകൾ ഉൾപെടെ ഇടിഞ്ഞ് പൊളിഞ്ഞു വീണു. മാണിയമ്മ വെള്ളൂരുള്ള മകളുടെ വീട്ടിൽ രണ്ട് ദിവസം മുൻപ് പോയതാണ്. അത് കൊണ്ട് വലിയ അപകടം ഒഴിവായി. വാർഡ് കൗൺസിലർ എൻ.വി. ഇന്ദിര
മുൻ കൗൺസിലർ കെ.വി. രതീഷ് എന്നിവർ വീട് സന്ദർശിച്ചു.
0 Comments