Ticker

6/recent/ticker-posts

നടുവേദന ചികിൽസക്കിടെ 55 കാരിയെ പീഡിപ്പിക്കാൻ ശ്രമം, എതിർത്തപ്പോൾ ക്രൂര മർദ്ദനം, മാന്ത്രിക വടി കൊണ്ടും അടിയേറ്റു കാഞ്ഞങ്ങാട്ട് സിദ്ധൻ അറസ്റ്റിൽ

കാഞ്ഞങ്ങാട്: നടുവേദനക്ക് ചികിൽസക്കെത്തിയ മന്ത്രവാദി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം എതിർത്തപ്പോൾ 55 കാരിക്ക് ഏറ്റത് ക്രൂരമർദ്ദനം. 55കാരിയെ കയറിപ്പിടിച്ചതിനും മർദ്ദനത്തിനിരയാക്കിയെന്ന പരാതിയിൽ കേസെടുത്ത ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിൽ നെഞ്ചു വേദന അനുഭവപ്പെടുന്നുവെന്നു പറഞ്ഞ പ്രതിയെ പൊലീസ് ആശുപത്രിയിൽ എത്തിച്ച് വൈദ്യസഹായം നൽകി. കണ്ണൂർ കക്കാട് സ്വദേശിയും തളിപ്പറമ്പിലെ ക്വാർട്ടേഴ്‌സിൽ താമസക്കാരനുമായ ഷിഹാബുദ്ദീൻ തങ്ങൾ 52 ആണ് പി ടിയിലായത്. ഹോസ്‌ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 55 കാരിയുടെ പരാതിയിലാണ് കേസ്. മാന്ത്രികശക്തി ഉണ്ടെന്നു പറഞ്ഞ് മാന്ത്രികവടി ഉപയോഗിച്ചാണ് ചികിത്സയുടെ തുടക്കമെന്ന് പറയുന്നു. വിട്ടു മാറാത്ത നടുവേദന മാറ്റുന്നതിനാണ് സ്ത്രീ നാട്ടുവൈദ്യൻ എന്ന് കൂടി പറയുന്ന പ്രതിയെ ചികിത്സക്കു വിളിച്ചത്. മാസങ്ങളായി ഇടക്കിടെ വീട്ടിലെത്തി ചികിൽസ നടത്തിയിരുന്നു. ചികിൽസക്കിടെ സ്ത്രീയെ കയറി പിടിക്കുകയും എതിർത്തപ്പോൾ ക്രൂരമായ മർദ്ദന മുറക്കിരയാക്കിയെന്നാണ് പരാതി. മാന്ത്രിക വടി കൊണ്ട് ഉൾപെടെ അടിച്ചു പരിക്കേൽപ്പിച്ചതായും പറയുന്നു. കഴിഞ്ഞ ഏപ്രിലിൽ സ്ത്രീയുടെ വീട്ടിലായിരുന്നു  പീഡന ശ്രമം നടന്നത്. കഴിഞ്ഞ ദിവസമാണ് വീട്ടമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സ്ത്രീയിൽ നിന്നും സ്വർണാഭരണം ആവശ്യപെടുകയും ലോക്കറിലാണെന്നും നൽകാനാവില്ലെന്നറിയിച്ചപോൾ മാന്ത്രിക വടിയായി ഉപയോഗിക്കുന്ന ഇരുമ്പ് വടി കൊണ്ട് അടിച്ചതായും സുഖമില്ലാത്ത കുട്ടിയെ മർദ്ദിച്ചതായും പരാതിയുണ്ട്.പ്രതിയെ കോടതിയിൽ ഹാജരാക്കും. പ്രതിയെ കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

Reactions

Post a Comment

0 Comments