Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് പ്രവർത്തകരെ റോഡ് ഉപരോധിക്കാൻ പൊലീസ് അനുവദിച്ചില്ല, ബലം പ്രയോഗിച്ച് നീക്കി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് പ്രവർത്തകരെ റോഡ് ഉപരോധിക്കാൻ പൊലീസ് അനുവദിച്ചില്ല. റോഡിലിരുന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഇന്ന് വൈകീട്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനമായി ഉപരോധത്തിനെത്തിയത്. ടിബിറോഡിൽ വ്യാപാര ഭവന് മുന്നിലായിരുന്നു ഉപരോധം.കാഞ്ഞങ്ങാട് മുനിസിപ്പൽ യൂത്ത് ലീഗിൻ്റെയുംഅജാനൂർ പഞ്ചായത്ത് യൂത്ത് ലീഗിൻ്റെയും നേതൃത്വത്തിൽ ആയിരുന്നു ഉപരോധം റോഡിലിരുന്ന പ്രവർത്തകരെ മിനുട്ടുകൾക്കകം ഡി.വൈ.എസ്.പി ബാബു പെരിങ്ങത്തിൻ്റെ നേതൃത്വത്തിൽ പൊലീസെത്തി ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.യൂത്ത് ലീഗ് പ്രവർത്തകർ ചെറുത്ത് നിൽക്കാൻ ശ്രമം നടത്തിയത് വിഫലമായി. 20 ഓളം വരുന്ന യൂത്ത് ലീഗ് പ്രവർത്തകരെ റോഡിൻ്റെ വശങ്ങളിലാക്കി പൊലീസ് വലയം സൃഷ്ടിച്ചു. തുടർന്ന് റോഡരികിലാണ് ഉദ്ഘാടന പരിപാടി നടത്തിയത്. ആരോഗ്യ
മന്ത്രി വീണാ ജോർജിൻ്റെ രാജി ആവശ്യപ്പെട്ടായിരുന്നു സമര പരിപാടി.
Reactions

Post a Comment

0 Comments