Ticker

6/recent/ticker-posts

കാറിൽ നിന്നും എം.ഡി.എം. എയുമായി നാല് യുവാക്കൾ അറസ്റ്റിൽ , വീട്ടിൽ റെയിഡ്

കാഞ്ഞങ്ങാട് :കാറിൽ നിന്നും എം.ഡി.എം. എയുമായി നാല് യുവാക്കളെ പൊലീസ്  അറസ്റ്റ് ചെയ്തു. ഒരു വീട് റെയിഡ് ചെയ്ത പൊലീസ് എം.ഡി എം എ ഉപയോഗിക്കുകയായിരുന്ന യുവാവിനെ തിരെ കേസെടുത്തു. പാലക്കുന്ന് കെ.എസ്.ടി.പി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നുമാണ് ബേക്കൽ പൊലീസ് ഇന്നലെ രാത്രി
 O. 95 ഗ്രാം എം.ഡി.എം എ പിടികൂടിയത്. കോട്ടിക്കുളത്തെ ഇൻതിസാൻ 25, ചിത്താരി മുക്കൂട് കാരക്കുന്നിലെ എം.കെ. ഷറഫുദ്ദീൻ 27, കോട്ടിക്കുളം റെയിൽവെ സ്റ്റേഷന് സമീപത്തെ എം എ . മുഹമ്മദ് ആരിഫ് 24, താഴെ കളനാട്ടെ അബ്ദുൾ മുനവ്വർ 22 എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ
 കെ.പി.ഷൈൻ
 എസ്. ഐ എം. സതീശൻ, ജൂനിയർ എസ്.ഐ എം. മനു കൃഷ്ണൻ, സീനിയർ സിവിൽ ഓഫീസർ സരീഷ് സിവിൽ ഓഫീസർമാരായ ദിലീപ്, ജിജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
മയക്ക് മരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിൽ തിരുവക്കോളിയിലെ വീട്ടിൽ പൊലീസ് റെയിഡ് നടത്തി. ടി എ . ആസിഫിനെ 34 തിരെ മയക്ക്മരുന്ന് ഉപയോഗിച്ചതിന് കേസെടുത്തു. മയക്ക് മരുന്ന് ഉപയോഗിച്ച ഗ്ലാസ് ട്യൂബ് അടക്കം കസ്റ്റഡിയിലെടുത്തു.

Reactions

Post a Comment

0 Comments