Ticker

6/recent/ticker-posts

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ശിൽപ, ചിത്രകലാകാരൻ മരിച്ചു

കാഞ്ഞങ്ങാട് :ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ജില്ലാ ആശുപതിയിൽ പ്രവേശിപ്പിച്ച ശിൽപ, ചിത്രകലാകാരൻ മരിച്ചു. പുതുകൈ മേനിക്കോട്ടെ അപ്പ ആചാരിയുടെ മകൻ എം. വി. മധു 53 ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതര രോഗം കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. തുടർ ചികിൽസക്കായി നാട് കൈകോർത്ത് സാമ്പത്തികം സ്വരൂപിക്കുന്നതിനിടെയാണ് മരണം.
ഭാര്യ: ജയലക്ഷ്മി.
മക്കൾ: ഉണ്ണിമായ, കൃഷ്ണ പ്രിയ (വിദ്യാർത്ഥികൾ).
Reactions

Post a Comment

0 Comments