Ticker

6/recent/ticker-posts

തോണികൾ കൂട്ടിയിടിച്ച് പുഞ്ചാവി കടപ്പുറം സ്വദേശി മരിച്ചു

കാഞ്ഞങ്ങാട് :തോണികൾ കൂട്ടിയിടിച്ച് പുഞ്ചാവി കടപ്പുറം സ്വദേശി മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. തൈക്കടപ്പുറത്തിന് സമീപം അഴിമുഖത്താണ് അപകടം.ശക്തമായ തിരയിൽപ്പെട്ട് തോണികൾ തമ്മിൽ കൂട്ടിമുട്ടി അപകടം സംഭവിക്കുകയായിരുന്നു.പുഞ്ചാവി കടപ്പുറത്തെ ഹരിദാസൻ 52 ആണ് മരിച്ചത്.മരക്കാപ്പ് കടപ്പുറത്തിന് നേരെ 5 കിലോമീറ്റർ അകലെ കടലിൽ വെച്ചാണ് അപകടം സംഭവിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഹരിദാസിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
  ഭാര്യ: സത്യവതി. മക്കൾ: അർജുൻ,  അരുൺ, ആദർശ്.

Reactions

Post a Comment

0 Comments