കാഞ്ഞങ്ങാട് : ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി. ഹോസ്ദുർഗ് ബദരിയ നഗർ സ്വദേശിയായ 23 കാരിയെയാണ് കാണാതായത്. 29 ന് രാത്രി 7 ന് പിതാവിൻ്റെ വീട്ടിൽ നിന്നും ഇറങ്ങി പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. ഭർത്താവിൻ്റെ വീട്ടിലോ സ്വന്തം വീട്ടിലോ തിരിച്ചെത്താത്തതിനാൽ ഭർത്താവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments