കാഞ്ഞങ്ങാട് : സംസ്ഥാനത്തെ എഞ്ചിനീയറിംഗ് പരീക്ഷയിൽ കാസർകോട് ജില്ലയിൽ ഒന്നാം റാങ്ക് കാഞ്ഞങ്ങാട്ടെ വിദ്യാർത്ഥിക്ക്. ദുർഗ ഹൈസ്കൂളിന് സമീപം അളറായിൽ എസ്. അരവിന്ദാണ് ജില്ലയിൽ ഒന്നാം റാങ്ക് നേടിയത്. സംസ്ഥാനത്ത് 54 ആം റാങ്കുകാരനാണ്. 570.46 ആണ് സ്കോർ .ചെന്നൈ ഐ.ഐ.ടി യിൽ നേയൽ ആർക്കിടെക്ച്ചർ ഓഷ്യൽ എഞ്ചിനീയറിംഗിന് ചേരുന്നതായും അഡ്മിഷൻ ലഭിച്ച് കഴിഞ്ഞതായും അരവിന്ദ് പ്രതികരിച്ചു. കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. പ്ലസ് വൺ, പ്ലസ് ടു പഠനം ദുർഗയിലായിരുന്നു. തുടർന്നുള്ള ഒരു വർഷം പാലാബ്രില്യൻ്റ് സ്റ്റഡി സെൻ്ററിൽ കോച്ചിംഗ് നടത്തി. എൽ.ഐ.സി കാഞ്ഞങ്ങാട് ഡവലപ്മെൻ്റ് ഓഫീസർ കെ. ശിവരാമൻ്റെയും കാഞ്ഞങ്ങാട് ധനലക്ഷ്മി ബാങ്ക് ചീഫ് മാനേജർ വി.സന്ധ്യയുടെയും മകനാണ്. സഹോദരി എസ്. അനഖ സി.എ ഇൻ്റർ ആർട്ടിക്കൽ ഷിപ്പ് കോച്ചിംഗിലാണ്.
0 Comments