കാഞ്ഞങ്ങാട് :ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന് മുകളിൽ മരം പൊട്ടി വീണു അഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടം. ഇടത്തോടിനും അടുക്കത്തിനും ഇടയിൽ കായക്കുന്നിലാണ് അപകടം. കൊന്നക്കാട് നിന്നും അടുക്കം വഴി കാഞ്ഞങ്ങാട്ടേക്ക് വരി
കയായിരുന്നു മലബാർ ബസിന്റെ മുകളിലാണ് മരം പൊട്ടിവീണത്. ഗ്ലാസിന് മുകളിലേക്കാണ് മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണത്. മുൻ സീറ്റിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പരപ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments