Ticker

6/recent/ticker-posts

കഞ്ചാവുമായി സ്കൂട്ടർ യാത്രക്കാരൻ പൊലീസ് പിടിയിൽ

കാസർകോട്:വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവ് പിടിയിൽ . വിലപ്നക്കായി കയ്യിൽ കരുതിയ 140  ഗ്രാം കഞ്ചാവുമായി സീതാംഗോളി സ്വദേശി മുഹമ്മദ് ഹനീഫ 40 ആണ് പിടിയിലായത്. പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ വൈകിട്ട് നാലര മണിയോടെ തോടയാർ വെച്ച് ആണ് പിടിയിലായത്. പരിശോധക്കായി നിർത്തിച്ച സ്കൂട്ടർ യാത്രക്കാരന്റെ  പെരുമാറ്റത്തിൽ ആസ്വാഭിവകത തോന്നി പരിശോധിച്ചപ്പോഴാണ്  പാക്ക് ചെയ്ത രീതിയിൽ കഞ്ചാവ് കണ്ടെത്തിയത്. 
കാസർകോട് ഡി വൈ എസ് പി വി . വി . മനോജിന്റെ  നിദ്ദേശ പ്രകാരം കുമ്പള സബ് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ , എ എസ് ഐ അബ്ദുൾ സലാം, പൊലീസുകാരായ അബ്ദുൾ സലാം, ഡ്രൈവർ  അജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments