Ticker

6/recent/ticker-posts

യൂത്ത് കോൺഗ്രസ് ഡി.എം.ഒ ഓഫീസ് മാർച്ചിൽ പൊലീസുമായി സംഘർഷം ജലപീരങ്കി, ലാത്തി അടിയേറ്റ് കെ.എസ്.യു നേതാവിന് പരിക്ക്

കാഞ്ഞങ്ങാട് :യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് ഉച്ചക്ക് ഡി.എം.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ
 പൊലീസുമായി സംഘർഷം. പൊലീസ് പ്രവർത്തകർക്ക് നേരെ രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. ഒരു പ്രവർത്തകന് പരിക്കേറ്റു. ആരോഗ്യ മേഖലയിലെ ഗുരുതരമായ
അനാസ്ഥക്കെതിരെയായിരുന്നു മാർച്ച്. ജില്ലാശുപത്രി ഗേറ്റ് പരിസരത്ത് പൊലീസ് മാർച്ച് തടഞ്ഞു. പ്രവർത്തകർ തള്ളികയറാൻ ശ്രമിച്ചു. ഇതെ തുടർന്നുണ്ടായ സംഘർഷത്തിനിടെ കെ.എസ്.യു തൃക്കരിപ്പൂർ ബ്ലോക്ക് പ്രസിഡൻറ് വരുണിന് പരിക്കേറ്റു. ലാത്തി അടിയിൽ തലക്ക് പരിക്കേറ്റ വരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സംഘർഷം തുടർന്നതോടെ
പൊലീസ് ജലപീരങ്കി പ്രയേഗിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments