പയ്യന്നൂർ :ഭക്ഷണം തൊണ്ടയിൽ
കുടുങ്ങി വീട്ടമ്മ മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിമംഗലം വണ്ണാച്ചാൽ പുത്തൻ വീട്ടിൽ സുധാകരൻ്റെ ഭാര്യ ടി.വി. കമലാക്ഷി 61 യാണ് മരിച്ചത്. മകൾക്കൊപ്പം താമസിച്ച് വന്ന കമലാക്ഷി ഇന്ന് രാവിലെ 6.10 ന് ഭക്ഷണം കഴിച്ച്
കൈകഴുകി തിരിച്ച് വരുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്നാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് മരണമെന്ന് സംശയമുണ്ടായത്. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
0 Comments