Ticker

6/recent/ticker-posts

സി.സി.ടി.വി ക്യാമറ സ്ഥാപിക്കുകയായിരുന്നവരുടെ മേൽ ലോറി പാഞ്ഞ് കയറി രണ്ട് പേർ മരിച്ചു

കാസർകോട്: ദേശീയ പാതയിൽസി.സി.ടി.വി ക്യാമറ സ്ഥാപിക്കുകയായിരുന്നവരുടെ മേലും നിർത്തിയിട്ടിരുന്ന വാഹനത്തിന് മേലും ലോറി പാഞ്ഞ് കയറി രണ്ട് പേർ മരിച്ചു. ഒരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. മഞ്ചേശ്വരം ദേശീയ പാതയിൽ മാടയിൽ ഇന്ന് വൈകീട്ടാണ് അപകടം. എൻ. എച്ച് കരാർ കമ്പനിയിലെ ജീവനക്കാരായ ബീഹാർ സ്വദേശി രാജ് കുമാർ മഹോത്27, രാജസ്ഥാൻ സ്വദേശി ദാമോർ അമിത് ഗണപാൽ ബായ് 30 എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി മഹാദര പ്രതാപ് സിംഗിനെ 30 ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാമറ സ്ഥാപിക്കുന്നതിൻ്റെ സമീപം നിർത്തിയിട്ടിരുന്ന കരാർ കമ്പനിയുടെ വാഹനം തകർന്നു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി. അപകടമുണ്ടാക്കിയ ലോറി ഡ്രൈവറുടെ പേരിൽ കേസെടുത്തു.
Reactions

Post a Comment

0 Comments