കാസർകോട്: സർവീസ് റോഡിൽ നിൽക്കുകയായിരുന്ന യുവാവിനെ സ്വിഫ്റ്റ് കാറിൽ തട്ടിക്കൊണ്ട് പോയി. സഹോദരനെ തട്ടിക്കൊണ്ട് പോയെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ചത്തൂർ ഗീരിക്കട്ടയിലെ ഇബ്രാഹീമിൻ്റെ മകൻ അബൂബക്കർ സിദ്ദീഖ് എന്ന സദ്ദാമിനെ 32 യാണ് വെള്ള സ്വിഫ്റ്റ് കാറിൽ തട്ടിക്കൊണ്ട് പോയത്. രാത്രി 8. 22 മണിയോടെയാണ് സംഭവം. മഞ്ചേശ്വരംഗോവിന്ദ പൈ
കോളേജിലേക്ക് പോകുന്ന സർവീസ് റോഡിൽ നിന്നുമാണ് തട്ടിക്കൊണ്ട് പോയത്. കാസർകോട് ഭാഗത്തേക്കാണ് തട്ടി കൊണ്ട് പോയത്. സഹോദരി നബീസത്ത് മിസ്രിയയുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്.
0 Comments