മൃതദേഹം ചാക്ക് പുതച്ച് കിടക്കുന്ന
നിലയിൽ കണ്ടെത്തി. മംഗൽ പാടി ബന്തിയോടുള്ള സർവീസ് സെൻ്ററിനകത്താണ് ഇന്ന് വൈകീട്ട് 5.10 മണിയോടെ മൃതദേഹം കണ്ടത്. 50 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതശരീരം ചാക്ക് പുതച്ച് കിടക്കുന്നത് കാണുകയായിരുന്നു. ബന്തിയോട്ടെ ക യൂസഫിൻ്റെ പാർടണർഷിപ്പിലുള്ളതാണ് സ്ഥാപനം. നിലവിൽ സ്ഥാപനം പ്രവർത്തിക്കുന്നില്ല. കുമ്പള പൊലീസ് സ്ഥലത്തെത്തി. നാളെ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് അയക്കും.
0 Comments