കാഞ്ഞങ്ങാട് : ഭർതൃമതിയായ യുവതിയെ വീട്ടിൽ കയറി ബലാൽസംഗം ചെയ്തു വെന്ന കേസിൽ പ്രതിയായ യുവാവ് പൊലീസിൽ കീഴടങ്ങി. പടന്നക്കാട് അനന്തം പള്ളയിലെ അഭിലാഷ് 43 ആണ് ഹോസ്ദുർഗ് പൊലീസിൽ കീഴടങ്ങിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. രണ്ടാഴ്ച മുൻപാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. പകൽ നേരത്ത് വീട്ടിൽ ആളില്ലാത്ത സമയം പീഡിപ്പിച്ചെന്നായിരുന്നു പരാതി. 21 കാരിയുടെ പരാതിയിലായിരുന്നു കേസ്.
0 Comments