Ticker

6/recent/ticker-posts

ബേക്കൽ സ്വദേശി പിലിക്കോട് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് :ബേക്കൽ സ്വദേശി പിലിക്കോട് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു.
 മൗവ്വൽ സ്വദേശി പരേതനായ പോക്രാലിമഹ്മൂദിൻ്റെ മകൻ കെ.എം. ബഷീർ 52 ആണ് മരിച്ചത്.
പിലിക്കോട് സ്കൂളിൽ നിർമ്മാണ ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സുബൈറിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ നിർമ്മാണ ജോലിക്കെത്തിയതായിരുന്നു. ജോലി തുടങ്ങി ബഷീറിനെ കാണത്തതിനാൽ അന്വേഷിക്കുന്നതിനിടെ സ്കൂളിലെ ഷെ ഡിൽവീണ് കിടക്കുന്നത് കണ്ടു. ഉടൻ ആശുപുത്രയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിയാരം മെഡിക്കൽ കോളേജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ മറവ് ചെയ്യും. അവിവാഹിതനാണ്. സഹോദരങ്ങൾ: ആരീസ് ,നാസർ, ഹാഷിം, റഹ്ന,റസീന.
Reactions

Post a Comment

0 Comments