Ticker

6/recent/ticker-posts

യുവതിക്കൊപ്പം പുഴയിൽ ചാടിയ പെരിയാട്ടടുക്കം യുവാവിൻ്റെ മൃതദേഹം കിട്ടി

കാഞ്ഞങ്ങാട് : യുവതിക്കൊപ്പം അർദ്ധരാത്രി പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കിട്ടി. പെരിയ പെരിയാട്ടടുക്കം സ്വദേശി രാജേഷ് എന്ന രാജീവൻ്റെ 39 മൃതദേഹമാണ് മാവൂർ പുഴയിൽ കണ്ടെത്തിയത്.
മൂന്ന് ദിവസം മുൻപാണ് ഭർതൃമതിയായ യുവതിയും യുവാവും വളപട്ടണം പുഴയിൽ ചാടിയത്. പിന്നാലെ യുവതി സ്വയം നീന്തി കരയറിയിരുന്നു. ഒപ്പം ചാടിയ രാജേഷിനായി വ്യാപകമായി തിരച്ചിൽ നടത്തി വരികയായിരുന്നു.  രാവിലെ പെരിയാട്ടടുക്കത്തെ വീടുകളിൽ വ നിന്നും ഇറങ്ങി പോയ 
38 കാരിയും യുവാവും രാത്രി 12 മണിയോടെ പുഴയിൽ ചാടുകയായിരുന്നു. സംഭവം നടന്ന പുഴയുടെ മറുതലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ രാവിലെ വളപട്ടണത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments