Ticker

6/recent/ticker-posts

പച്ചക്കറികട തുറക്കാൻ പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് :പച്ചക്കറികട തുറക്കാൻ രാവിലെ വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായതായി പരാതി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. ഉദുമ വലിയ വളപ്പിലെ മുല്ലച്ചേരി കൃഷ്ണൻ്റെ മകൻ എം.കെ. സന്തോഷിനെ 49യാണ് കാണാതായത്. നാലാം വാതുക്കലുള്ള പച്ചക്കറികട തുറക്കാൻ ഇന്നലെ രാവിലെ 6.30 ന് പോയ ശേഷം കാണാതാവുകയായിരുന്നു. കട തുറന്നിരുന്നില്ല. സഹോദരൻ നൽകിയ പരാതിയിൽ മേൽപറമ്പ
പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments