കാസർകോട്: കാസർകോട്സലഫി മസ്ജിദിൽ നിന്നും മൂന്ന് ലക്ഷം രൂപയും രണ്ട് പവനും കവർച്ച ചെയ്തു. സലഫി മസ്ജിദിൻ്റെ ഓഫീസ് മുറിയിൽ മേശ വലിപ്പിൽ പ്ലാസ്റ്റിക്
കണ്ടെയ്നറിൽ സൂക്ഷിച്ചിരുന്ന
310000 രൂപയും രണ്ട് പവൻ സ്വർണാഭരണങ്ങളുമാണ് മോഷണം പോയത്. മേശപൊളിച്ചാണ് കവർച്ച നടത്തിയത്. അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് മഷ്ഹൂദിൻ്റെ പരാതി പ്രകാരം കാസർകോട് പൊലീസ് കേസെടുത്തു.
മഞ്ചേശ്വരത്ത് വീട്ടിലെ സി.സി.ടി.വി ക്യാമറ കള്ളന്മാർ കൊണ്ട് പോയി. സി. എം നഗർ പച്ചം പാടിയിലെ ഇബ്രാഹിം ഖലീലിൻ്റെ വീട്ടിലാണ് കവർച്ച. വീടിൻ്റെ ഒന്നാം നിലയിലെ പിറക് വശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. സി. സി. ടി വി യുടെ വൈഫൈ ക്യാമറയും ഡി.വി. ആറും മോഷണം പോയി. അരലക്ഷം നഷ്ടമുണ്ട്. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments