കാഞ്ഞങ്ങാട് : വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ രണ്ട് ബാറ്ററികളും വീട്ടുവളപ്പിലെ ബോർ വൽ പമ്പും കവർച്ച ചെയ്തു. പുതുക്കൈ ബി എം. അനുവിൻ്റെ വീട്ടിലാണ് കവർച്ച. 30000 രൂപ വില വരുന്ന ബോർ വൽ പമ്പും 8500 രൂപ വിലയുള്ള ബാറ്ററികളുമാണ് മോഷ്ടാക്കൾ കൊണ്ട് പോയത്. കഴിഞ്ഞ ദിവസമാണ് മോഷണ വിവരം അറിയുന്നത്. പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments