കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ഡി.എം.ഒ ഓഫീസിലേക്ക് നടത്തിയ യൂത്ത് ലീഗ് മാർച്ചിൽ പൊലീസുമായി സംഘർഷം.യൂത്ത് ലീഗ് പ്രവർത്തകർക്ക് മേൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ചെമ്മട്ടം വയൽ ജില്ലാശുപത്രി കോംപ്ലക്സിലുള്ള ഡി.എം.ഒ ഓഫിസിലേക്ക് ഇന്ന് ഉച്ചക്കാണ് മാർച്ചെത്തിയത്. ആശുപത്രിക്ക് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ പൊലീസ് വലയം ഭേദിക്കാൻ ശ്രമിച്ചു. ഉദ്ഘാടന പരിപാടിക്ക് ശേഷം വീണ്ടും സംഘർഷാവസ്ഥയുണ്ടായതോടെയാണ് പൊലീസ് പലതവണ ജലപീരങ്കി പ്രയേഗിച്ചത്. തുടർന്ന് പ്രവർത്തകർ പിരിഞ്ഞ് പോയി. ആരോഗ്യ മേഖലയിലെ സർക്കാർ അനാസ്ഥക്കെതിരെ യായിരുന്നു മാർച്ച്. എസ് .ഐ ടി . അഖിലിൻ്റെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് സുരക്ഷ ഒരുക്കി.
0 Comments