Ticker

6/recent/ticker-posts

സ്കൂൾ വിദ്യാർത്ഥിനിയെ അശ്ലീല വീഡിയോ കാണാൻ നിർബന്ധിച്ചു അധ്യാപകൻ അറസ്റ്റിൽ

കാഞ്ഞങ്ങാട് :സ്കൂൾ വിദ്യാർത്ഥിനിയുടെ ശരീരത്തിൽ സ്പർശിക്കുകയും അശ്ലീല വീഡിയോ കാണാൻ നിർബന്ധിക്കുകയും ചെയ്ത അധ്യാപകനെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് മണിക്കൂറുകൾക്കകം അധ്യാപകനെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഹോസ്ദുർഗ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം. സ്കൂളിലെ ഓഫീസ് മുറിയിലേക്ക് വിളിച്ചു വരുത്തിയ പത്താം ക്ലാസുകാരിയുടെ ശരീരത്തിൽ സ്പർശിക്കുകയും മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ ഉണ്ട് കാണണമോ എന്ന് ചോദിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments