കാസർകോട്:പ്ലസ് വൺ പെൺ കുട്ടിയെ സീനിയർ പെൺകുട്ടികൾ നടുറോഡിൽ ആക്രമിച്ചു. സംഭവത്തിൽ പ്ലസ് ടു വിദ്യാർത്ഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. മംഗൽ പാടി ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി കാസർകോട് ഹെരൂരിലെ പരേതനായ അബൂബക്കറിൻ്റെ മകൾ ബീഫാത്തിമത്തുൽ മുബഷിറ 16 യുടെ പരാതിയിൽ സീനിയർ പെൺകുട്ടികളുടെ പേരിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് 4.45 ന് നയ ബസാർ ബസ് സ്റ്റോപ്പിനടുത്തുള്ള അഫിയ മെഡിക്കൽ സ്റ്റോറിന് സമീപത്തെ ബേക്കറിക്ക് മുന്നിൽ വെച്ച് സീനിയർ പെൺകുട്ടികൾ അവിടെ നിന്നും വേഗം പോകാൻ പറയുകയും പിടിച്ചു നിർത്തി മുഖത്തടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തെന്നും പരിക്കേറ്റെന്നുമാണ് കേസ്.
0 Comments