Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാർച്ച് നടത്തിയ മുപ്പത് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസ്, ഡി.എം.ഒ ഓഫീസ് മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാർച്ച് നടത്തിയ മുപ്പത് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ ലഹളയുണ്ടാക്കാൻ ശ്രമിച്ചുവെന്നതിന് ഉൾപെടെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇ. കെ. റമീസ്,നദീർ കൊത്തിക്കാൽ, എം.പി. നൗഷാദ്, സിദ്ദീഖ്,ഹാരിസ് മറ്റ് കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസ്. അനുമതിയില്ലാതെ ലഹളയുണ്ടാക്കണമെന്നലക്ഷ്യത്തോട് കൂടി ന്യായവിരുദ്ധമായി സംഘം ചേർന്ന് മുദ്രാവാക്യം വിളിച്ച് റോഡിൽ കുത്തിയിരുന്ന് ഗതാഗതം സ്തംഭിച്ചെന്നാണ് കേസ്. ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു യൂത്ത് ലീഗ് പ്രവർത്തകർ അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് സമരാഗ്നിയെന്ന പേരിൽ മാർച്ച് സംഘടിപ്പിച്ചത്.

 ഗതാഗത തടസം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് 

കാഞ്ഞങ്ങാട്: ഡി.എം.ഒ ഓഫീസ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗതാഗതം തടസപ്പെടുത്തിയതിന് പൊലീസ് കേസെടുത്തു. കണ്ടാൽ അറിയാവുന്ന 30പ്രവർത്തകക്കെതിരെയാണ് കേസ്. ഈ മാസം അഞ്ചിന് നടന്ന മാർച്ചിൽ ജില്ലാ ആശുപത്രിക്ക് മുൻവശത്തെ സർവീസ് റോഡിൽ ഗതാഗതം തടസമുണ്ടാക്കി എന്നാണ് പരാതി.ഇവിടുത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർ പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്നാണ് കേസെടുത്തത്. ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത് കുമാറിൻ്റെ നേരിട്ടുള്ള പരാതിയിലാണ് കേസടുത്തത്.
Reactions

Post a Comment

0 Comments