Ticker

6/recent/ticker-posts

പാലക്കുന്നിൽ എം.ഡി.എം.എയുമായി പിടിയിലായ നാല് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും

കാഞ്ഞങ്ങാട് : കാറിൽ കടത്തിയഎം.ഡി.എം.എയുമായി പിടിയിലായ നാല് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
പാലക്കുന്ന് കെ.എസ്.ടി.പി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നും ബേക്കൽ പൊലീസ് ഇന്നലെ രാത്രി
 O. 95 ഗ്രാം എം.ഡി.എം എ പിടികൂടിയ
കേസിലെ പ്രതികളെയാണ് 
ഹോസ്ദുർഗ് ജുഡീഷ്യൽ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഹാജരാക്കുന്നത്. പൊലീസ് റിമാൻഡ് റിപോർട്ട് കോടതിക്ക് സമർപ്പിക്കും. അറസ്ററിലായ കോട്ടിക്കുളത്തെ ഇൻതിസാൻ 25, ചിത്താരി മുക്കൂട് കാരക്കുന്നിലെ എം.കെ. ഷറഫുദ്ദീൻ 27, കോട്ടിക്കുളം റെയിൽവെ സ്റ്റേഷന് സമീപത്തെ എം എ . മുഹമ്മദ് ആരിഫ് 24, താഴെ കളനാട്ടെ അബ്ദുൾ മുനവ്വർ 22 എന്നിവരാണ് കോടതിയിൽ ഹാജറാക്കുക. പ്രതികളെ പിടികൂടുന്ന സമയം പാലക്കുന്നിൽ നൂറ് കണക്കിനാളുകൾ തടിച്ച് കൂടിയിരുന്നു.
Reactions

Post a Comment

0 Comments