പൊലീസ് ഇൻസ്പെക്ടർ കെ.പി.സതീഷ്
അടക്കമുള്ള സംഘത്തിന് നേരെ അക്രമം. പ്രതിയെ അറസ്റ്റ് ചെയ്തു.
മദ്യലഹരിയില്‍ കാറോടിച്ച് അപകടത്തില്‍ പെട്ട യുവാവാണ് രക്ഷിക്കാനെത്തിയ പൊലീസിനെ അക്രമിച്ചത്.
ബളാല്‍ മങ്കയത്തെ നടുത്തൊടിയില്‍ അര്‍ജുന്‍ തിലക് 30ആണ് അറസ്ററിലായത്.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.
മങ്കയത്ത് റോഡരികിലെ ഓടയിലേക്ക് മറിഞ്ഞ കാറോടിച്ച യുവാവ് പൊലീസ് നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നില്ലെന്ന് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ടി.മധു അറിയിച്ചത് പ്രകാരമാണ് ഇന്‍സ്‌പെക്ടര്‍ കെ.പി.സതീഷ് ഡ്രൈവര്‍ സി.പി.ഒ രഞ്ജിത്ത് രാജീവിനൊപ്പമെത്തിയത്.
കാറില്‍ നിന്ന് പുറത്തിറങ്ങിയ പ്രതി കാറിന്റെ താക്കോല്‍ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നു.
എ എസ്.ഐ മധു, സീനിയര്‍ സി.പി.ഒ സുരേഷ് എന്നിവര്‍ക്കും പരിക്കേറ്റു. താക്കോല്‍ കൊണ്ടുള്ള അക്രമത്തില്‍ ഇന്‍സ്പെക്ടറുടെ ഇടതുകൈയുടെ നടുവിരലിന് പരിക്കേറ്റു.
രഞ്ജിത്ത് രാജീവന്റെ വയറിന് ചവട്ടി പരിക്കേല്‍പ്പിച്ച പ്രതി യൂണിഫോം ബട്ടണുകള്‍ വലിച്ചുപൊട്ടിക്കുകയും നെയിം പ്ലേറ്റ് നശിപ്പിക്കുകയും ചെയ്തു.
പിന്നീട്
0 Comments