കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്തിൽ
മറിഞ്ഞടാങ്കർ ഉയർത്തുന്നത് പരാജയപ്പെട്ടു. ഗ്യാസ് മറ്റ് ടാങ്കറുകളിലേക്ക് മാറ്റാൻ ശ്രമം ആരംഭിച്ചു. വൻ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. രാവിലെ മുതൽ ടാങ്കർ ഉയർത്താൻ ശ്രമം ആരംഭിച്ചു. ഇതിനിടയിൽ വാൾ വിൽ ചെറിയ ചോർച്ചയുള്ളതായി കണ്ടെത്തി. ഇതോടെ ഉയർത്താനുള്ള ശ്രമം നടക്കാതെയായി. തുടർന്നാണ് മറ്റ് ടങ്കറുകളിലേക്ക് മാറ്റാൻ തീരുമാനമായത്. ഗ്യാസ് മാറ്റാനുള്ള പ്രതേക ഉപകരണങ്ങൾ മംഗലാപുരത്ത് നിന്നും അൽപ്പ സമയത്തിനകം എത്തും. മൂന്നോ നാലോ ടാങ്കറുകളിലേക്ക് മാറ്റേണ്ടി വരും. ഇത് പൂർത്തിയാകാൻ ഇനിയും സമയമെടുക്കും. പ്രദേശത്ത ആളുകളെ ഇന്നലെ തന്നെ ഒഴിപ്പിച്ചിരുന്നു. വാഹന ഗതാഗതം ഉൾപെടെ ഈ ഭാഗത്ത് പൂർണമായും തടഞ്ഞിരുന്നു. കാഞ്ഞങ്ങാട്ടെ ചില സ്കൂ
ളു കൾക്ക് ഉച്ചക്ക് ശേഷം അവധി നൽകി.
0 Comments