കാഞ്ഞങ്ങാട് :യുവതി കുഴഞ്ഞു
വീണ് മരിച്ചു. വീടിന് സമീപം തോട്ടിനടുത്ത് വെച്ച് അസ്വസ്ഥത അനുഭവപെടുകയായിരുന്നു. വെസ്റ്റ് എളേരി മുടന്തേൻ പാറ സാജൻ്റെ ഭാര്യ ബിന്ദു 40 ആണ് മരിച്ചത്. ഹൃദയാഘാതമെന്ന് കരുതുന്നു. ഇന്നലെ
വൈകീട്ടാണ് കുഴഞ്ഞുവീണത്. മാലോത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചിറ്റാരിക്കാൽ പൊലീസ് ഇൻക്യസ്റ്റ് നടത്തി.നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ഫീൽഡ് നഴ്സായിരുന്നു.
0 Comments