Ticker

6/recent/ticker-posts

ടാങ്കർ ഐങ്ങോത്ത് ഗ്രൗണ്ടിലിറക്കാനുള്ള ശ്രമം നടന്നില്ല, റോഡിൽ വെച്ച് ഗ്യാസ് മറ്റ് ടാങ്കറുകളിലേക്ക് മാറ്റാൻ തുടങ്ങി നാളെ രാവിലെ വരെ നിരോധനം തുടരും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്തിൽ അപകടത്തിൽപെട്ട
ടാങ്കർ ഐങ്ങോത്ത് ഗ്രൗണ്ടിലിറക്കാനുള്ള ശ്രമം നടന്നില്ല. ഇതേ തുടർന്ന് റോഡിൽ വെച്ച് ഗ്യാസ് മറ്റ് ടാങ്കറുകളിലേക്ക് മാറ്റാൻ തുടങ്ങി നാളെ രാവിലെ വരെ നിരോധനം തുടരും. ടാങ്കർ ഉയർത്തിയ ശേഷം ഐങ്ങോത്തെ വിശാലമായ സംസ്ഥാന സ്കൂൾ കലോൽസവം നടന്ന ഗ്രൗണ്ടിൽ ഇറക്കി ഗ്യാസ് മറ്റ് ടാങ്കറുകളിൽ നിറക്കാനായിരുന്നു തീരുമാനം. ഇതേ തുടർന്ന് ഐങ്ങോത്ത് വരെ ടാങ്കർ എത്തിച്ചു. എന്നാൽ താഴെ ഗ്രൗണ്ടിൽ ഇറക്കാനായില്ല. തുടർന്നാണ് ഐങ്ങോത്ത് ദേശീയ പാതയിൽ വെച്ച് തന്നെ മറ്റ് ടാങ്കറുകളിൽ നിറക്കാനാരംഭിച്ചത്. ഇത് പൂർത്തിയാവാൻ 9 മണിക്കൂറെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. അത് വരെ ഗതാഗത നിരോധനം തുടരും. വൈദ്യുതി ബന്ധവും ശേഷമെ പുന:സ്ഥാപിക്കു.
കാഞ്ഞങ്ങാട് സൗത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് എച്ച്.പി.സി.എല്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ടാങ്കർ ലിഫ്റ്റിങ് ഇന്ന്
വൈകീട്ടാണ് പൂർത്തിയായത്.  പാചകവാതകം പകരുന്നതിനായി മൂന്ന് ടാങ്കറുകള്‍ സജ്ജമാക്കിയിട്ടുണ്ട്.  ജില്ലകലക്ടര്‍ കെ. ഇമ്പശേഖർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത, എ.ഡി.എം പി.അഖില്‍, ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഫയര്‍ ഓഫീസര്‍ ദിലീഷ്, ആർ.ഡി.ഒ ഇന് ചാർജ് ബിനു ജോസഫ്, ഹോസ്ദുര്‍ഗ്ഗ് താഹ്‌സില്‍ദാർ   ജി. സുരേഷ്ബാബു,, മറ്റു റവന്യൂ ഉദ്യോഗസ്ഥർ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ കെ.എസ്.ഇ.ബി, മോട്ടോര്‍ വെഹിക്കിള്‍, ആരോഗ്യം, എച്ച്.പി.സി.എല്‍ ക്യുക് റെസ്‌പോണ്‍സ് ടീം എന്നിവര്‍ സ്ഥലത്തെത്തി .
രാവിലെ 
ജാഗ്രതാസന്ദേശം നൽകി മൈക്ക് അനൗണ്‍സ്‌മെൻറ് നടത്തി. തളിപ്പറമ്പ് കുപ്പത്തുനിന്നും എത്തിയ   ഖലാസികൾ. ടാങ്കര്‍ ഉയര്‍ത്താന്‍ ശ്രമിക്കവേ, ലോറിയില്‍ നേരിയതോതിൽ ചോർച്ച കണ്ടെത്തുകയും തുടര്‍ന്ന് മംഗലാപുരത്ത് നിന്നും എച്ച്.പി.സി.എല്‍  പ്രത്യേക സംഘം എത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തീയത്. നിലവില്‍ രണ്ട് ക്യാമ്പുകള്‍ തുറന്നു. സംഭവ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വീട്ടുകാരെ മുത്തപ്പന്‍ കാവ്  ഓഡിറ്റോറിയം, ആറങ്ങാടി ജി.എല്‍.പി.എസ് എന്നിവിടങ്ങളിലേക്ക്  മാറ്റി പാര്‍പ്പിച്ചു. ചിലര്‍ ബന്ധുവീടുകളിലേക്ക് മാറി. പ്രദേശത്തെ കട കമ്പോളങ്ങള്‍ അടക്കുകയും കെ.എസ്.ഇ.ബി വൈദ്യുതി വിതരണം നിർത്തിവെക്കുകയും ചെയ്തു.
Reactions

Post a Comment

0 Comments