കാഞ്ഞങ്ങാട് :തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്ന സ്ത്രീയെ തലക്കടിച്ച് കൊല്ലാൻ ശ്രമം. സംഭവത്തിൽ പൊലീസ് ഒരാൾക്കെതിരെ നരഹത്യ ശ്രമത്തിന് കേസെടുത്തു. കള്ളാർ ഒരളയിലെ കൃഷ്ണൻ്റെ ഭാര്യ ദേവകി 65ക്ക് നേരെയാണ് അക്രമം. നീളം കയത്ത് വെച്ചാണ് സംഭവം. കൃഷ്ണൻ എന്ന ആൾക്കെതിരെ രാജപുരം പൊലീസാണ് കേസെടുത്തത്. വടി കൊണ്ട് തലക്കടിച്ച് നരഹത്യക്ക് ശ്രമിച്ചെന്നതാണ് കേസ്. മുൻ വിരോധമാണ് കാരണമെന്ന് ദേവകി പൊലീസിനോട് പറഞ്ഞു.
0 Comments