Ticker

6/recent/ticker-posts

പള്ളിക്കര യു.പി സ്കൂളിൽ കവർച്ച, ചേറ്റുകുണ്ടിലെ ആക്രി കടയിലും മോഷണം

കാഞ്ഞങ്ങാട്:സ്കൂൾ കുത്തിത്തുറന്ന് കവർച്ച.കല്ലിങ്കാലിലെ പള്ളിക്കര ജി.എം. യുപി സ്കൂളിലാണ് കവർച്ച.ഓഫീസ് മുറിയിലെ ഷെൽഫിൽ സൂക്ഷിച്ച 8000 രൂപ നഷ്ടപ്പെട്ടതായി വിവരമുണ്ട്.ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്.സ്കൂളിന്റെ പാചകപ്പുരയും പ്രീ പ്രൈമറി ക്ലാസ്സും കുത്തിത്തുറന്ന നിലയിലുണ്ട്.ഇതുവഴി അകത്തു കടന്ന് ഓഫീസ് മുറി തകർത്തതാണെന്ന് സംശയിക്കുന്നു.പ്രമാധ്യാപകൻ ഹരി രാവിലെ സ്കൂളിൽ എത്തിയപ്പോഴാണ് സംഭവം കാണുന്നത്.ഉടൻ ബേക്കൽ പൊലീസിൽ വിവരം അറിയിച്ചു.  പിടിഎ ഭാരവാഹികളെയും അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ചിത്താരി ചേറ്റുകുണ്ടിൽ ആക്രി കട കുത്തി തുറന്ന് കവർച്ച. 5000 രൂപയും പിത്തള, ചെമ്പ് പാത്രങ്ങളും മോഷണം പോയി. 18000 രൂപയുടെ നഷ്ടമുണ്ട്. ഷെമീമിൻ്റെ സ്ഥാപനമാണ് കുത്തി തുറന്നത്. രാത്രിയിൽ രണ്ട് ഷട്ടർ പൂട്ടുകൾ തകർത്തായിരുന്നു മോഷണം.
Reactions

Post a Comment

0 Comments