Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് അരക്കിലോ ലഹരി മിഠായി പിടിച്ചു യുവാവ് അറസ്റ്റിൽ, കഞ്ചാവ് മിഠായി എത്തിയത് കൊറിയർ വഴി

കാഞ്ഞങ്ങാട് : അര കിലോയോളം ലഹരി മിഠായിയുമായി കാഞ്ഞങ്ങാട്ട് യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സൗത്ത് തൈ വളപ്പിൽ എം. വി . ദിൽജിത്ത് 19 ആണ് അറസ്റ്റിലായത്. അജാനൂർ വെള്ളിക്കോത്ത് വെള്ളിക്കോത്ത് നിന്നും ഇന്നലെ വൈകീട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊറിയർ സ്ഥാപനം വഴി വന്ന ലഹരി മിഠായിപാക്കറ്റുകൾ സമഗ്രമായ നീക്കത്തിലൂടെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. 448 ഗ്രാം കനാബിസ് (ഹാഷിഷ്) അടങ്ങിയ മിഠായിയാണ് പിടികൂടിയത്. ഒരു തരത്തിലും തിരിച്ചറിയാത്ത രീതിയിൽ പ്ലാസ്റ്റിക് മിഠായി കൂടിൽ മാലകളാക്കിയ നിലയിലായിരുന്നു. ഉത്തരേന്ത്യയിൽ നിന്നു മാണ് ലഹരി മിഠായി കൊറിയർ സ്ഥാപനം വഴി കാഞ്ഞങ്ങാട്ടെ ത്തിയത്. ഇത്തരത്തിൽ പാർസൽ സ്ഥാപനം വഴി വ്യാപകമായി ലഹരി മിഠായി എത്തുന്നുണ്ടെന്ന സൂചനയെ തുടർന്ന് രണ്ട് മാസമായി എക്സൈസ് കൊറിയർ സ്ഥാപനങ്ങൾ നിരീക്ഷിച് വരികയായിരുന്നു. പിന്നിൽ വൻ റാക്കറ്റുണ്ടെന്നാണ് കരുതുന്നത്. ജില്ലയിൽ ആദ്യത്തെ ലഹരി മിഠായി വേട്ടയാണിത്. ഹോസ്ദുർഗ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.വി. ജിഷ്ണു കുമാറിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. പാർട്ടിയിൽ അസിസ്റ്റൻ്റ് എകൈ്സസ് ഇൻസ്പെക്ടർ പി. രാജീവൻ,പ്രീവൻറീവ് ഓഫീസർ കെ.പി. അബ്ദുൾ സലാം, സി. സന്തോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ചാൾസ് ജോസ് ,അനീഷ്, അജൂബ്, എക്സൈസ് ഡ്രൈവർ സുധീർ കുമാർ എന്നിവരുണ്ടായിരുന്നു.

Reactions

Post a Comment

0 Comments