Ticker

6/recent/ticker-posts

ഗ്യാസ് ടാങ്കർ അപകടം: സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസ്, ബി.എൻ.എസ്, മോട്ടോർ വാഹന വകുപ്പ്, കേരള പൊലീസ് ആക്ട് ചുമത്തി

കാഞ്ഞങ്ങാട് :ഗ്യാസ് ടാങ്കർ അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ബി.എൻ.എസ്, മോട്ടോർ വാഹന വകുപ്പ്, കേരള പൊലീസ് ആക്ട് ചുമത്തിയാണ് എഫ്. ഐ.ആർ റജിസ്ട്രർ ചെയ്തത്.കെ എൽ 40 പി7521 ക സിൻസ് ബസ് ഡ്രൈവർക്കെതിരെയാണ് കേസ്. ഇൻസ്പെക്ടർ പി. അജിത്ത് കുമാർ പരാതിക്കാരനായി ഹോസ്ദുർഗ് പൊലീസാണ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ബി.എൻ എസ് 28 1 കേരള പൊലീസ് ആക്ട് 120 (i) മോട്ടോർ വാഹന വകുപ്പ് നിയമം 184, 17 7 (A) വകുപ്പുകൾ പ്രകാരമാണ് കേസ്. നീലേശ്വരം ഭാഗത്ത് നിന്നും തെറ്റായ ദിശയിൽ കൂടി വന്ന്, ടാങ്കറിനെ കടത്തിവിടാതെ അശ്രദ്ധമായി ബസ് ഓടിച്ചതായാണ് കേസ്. ഇത് മൂലം പൊതുജനങ്ങൾക്ക് ഭയാശങ്കയും ഗതാഗതതടസവുമുണ്ടാക്കിയതായും കേസിൽ പറയുന്നു. റോഡിൻ്റെ കിഴക്ക് ഭാഗം സർവീസ് റോഡിലൂടെ തെറ്റായ ദിശയിൽ ബസ് ഓടിച്ച് വരികയായിരുന്നു.
Reactions

Post a Comment

0 Comments