ജില്ലാശുപത്രിയിലെ ദന്ത വിഭാഗം ഡോ. സിദ്ധാർഥ് രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു മാസങ്ങളായി കടുത്ത വേദന കൊണ്ട് പുളഞ്ഞ പെൺകുട്ടിക്ക് ആശ്വാസമായി പല്ലുകൾ നീക്കം ചെയ്തത്.
ജില്ലാ ആശുപത്രിയിലെ ഡെന്റൽ സർജനായ സിദ്ധാർഥ് നവമാ ധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പിലാണ്
ജില്ലാ ആശുപത്രി ഒപിയിൽ എത്തിയ 12 വയസുള്ള കുട്ടിക്ക് നടത്തിയ സങ്കീർ ണമായ ശസ്ത്രക്രിയയുടെ അനുഭവം പങ്കുവച്ചത്. കുറിപ്പ് ഇങ്ങനെ തുടരുന്നു;
ജില്ലാ ആശുപത്രിയിലെ ഡെൻ്റൽ ഒപിയിൽ വന്ന ആ കുഞ്ഞിന്റെ മുഖം മനസ്സിൽനിന്ന് മായുന്നില്ല. ജനനവൈകല്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്ന കു ഞ്ഞിന് രണ്ടുമാസമായി കാര്യമായി ഒരു ഭക്ഷണവും കഴിക്കാനായിരുന്നില്ല. അസ
ഹനീയമായ പല്ലുവേദന. ബ്രഷുചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ പല്ലു കൾ കേടുവന്ന് അണുബാധയുണ്ടായിരു ന്നു.
പല്ലെടുക്കാൻ കുഞ്ഞ് ഒരുവിധത്തിലും സഹകരിക്കാത്തതിനാൽ പലത വണ ഡോക്ടർമാർ വേദനസംഹാരികളും ആന്റിബയോട്ടിക്കും നൽകി. മെഡി ക്കൽ കോളേജിലോ മംഗളൂരുവിലെ സ്വ കാര്യ ആശുപത്രിയിലോ എത്തി ഹൈറിസ്ക‌് അനസ്തേഷ്യ നൽകി ശസ്ത്ര ക്രിയയിലൂടെ മാത്രമെ താടിയെല്ലിനിടയിൽ കുടുങ്ങിനിൽക്കുന്നപല്ലുകൾ നീക്കം ചെയ്യാനാവൂ. ഇതിനിടിയിലാണ് അച്ഛൻ കുഞ്ഞുമായി ജില്ലാ ആശുപത്രിയിൽ വരുന്നത്. ഒരു സാധാരണ മത്സ്യ ത്തൊഴിലാളിയാണ് പിതാവ്. എന്ത് ചെയ്യും? കുഞ്ഞിൻ്റെ നിഷ്കളങ്കമായ പു ഞ്ചിരി, അവളുടെ വേദന, വീട്ടുകാരുടെ ഉറക്കമില്ലാത്ത രാത്രികൾ മനസ്സിനെ അലട്ടി.
അങ്ങനെയാണ് അനസ്തേസ്ററിസ്റ്റ് ഡോ. ഹരികൃഷ്ണനെ കാണാൻ ഞാനവരോട് നിർദേശിച്ചത്. "റിസ്ക് ഫാക്ടർ ഉണ്ട്. എങ്കിലും നമുക്ക് നമുക്ക് ഈ കേസ് ചെയ്യാം'-അദ്ദേഹവുമായി കൂടിയാലോചിച്ച് തീരുമാനമെടുത്തു. ഡോക്ടർമായ ഹരികൃഷ്ണൻ, വി. ജയലക്ഷി , അനൂപ്, ഭാഗ്യലക്ഷ്‌മി എന്നിവരുടെ നേതൃത്വത്തിൽ, താടിയെല്ലിനിടയിൽ കുടുങ്ങിയ പല്ലുകളും മറ്റു കേടുവന്ന പല്ലുകളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തു. ഒരു രൂപപോലും ചികിത്സയിനത്തിൽ അടയ്ക്കേണ്ടിവന്നില്ല.
0 Comments