Ticker

6/recent/ticker-posts

പള്ളികളിൽ മാത്രം കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കാസർകോട്:പള്ളികൾ കേന്ദ്രീകരിച്ച് മാത്രം കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കഴിഞ്ഞ
24 ന് ചൂരി പള്ളിയിൽ മോഷണം  നടത്തിയ പ്രതിയെ കാസർകോട് ടൗൺ പൊലീസ് പ്രതിയുടെ സ്വദേശമായ ആന്ധ്രയിലെ അക്കിവീടിലെത്തി പിടികൂടുകയായിരുന്നു. 310000 രൂപയും  2 പവൻ സ്വർണവുമാണ് മോഷണം പോയത്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി അക്കിവിട് സ്വദേശി മുഹമ്മദ് സൽമാൻ അഹമ്മദ് 34 ആണ് പിടിയിലായത്. പള്ളികൾ മാത്രം കേന്ദ്രികരിച്ച് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ പാനൂർ, മലപ്പുറം, പാലക്കാട്‌, കസബ, എലത്തൂർ പൊലീസ് സ്റ്റേഷനുകളിൽ പള്ളിയിൽ മോഷണം നടത്തിയ കേസുകളിൽ പ്രതിയാണ്. പല സംഭവത്തിലും പരാതിയില്ല. കളവു ചെയ്ത പണം കോഴിക്കോട്  ബാറിൽ കൂട്ടുകാരുടെ കൂടെ അടിച്ചു പൊളിച്ചു തീർക്കുന്നു. സിസിടിവി കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോഴിക്കോട് ആണ് പ്രതി സാധാരണ ഉണ്ടാകാറുള്ളത്. ഇത് മനസിലാക്കി കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും പിടികൂടാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്വദേശമായ ആന്ധ്രായിലേക്ക് പോയിട്ടുണ്ടാകും എന്ന നിഗമനത്തിൽ അന്വേഷണ സംഘം പ്രതിയുടെ താമസ സ്ഥലത്തു എത്തി ആന്ധ്രാ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. 
ജില്ലാ പൊലീസ് മേധാവി
ബി. വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം കാസർകോട്  ഡിവൈഎസ്പി സി.കെ. സുനിൽ കുമാർ,  ഇൻസ്‌പെക്ടർ നളിനാക്ഷൻ  എന്നിവരുടെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ ജോജോ ജോർജ് സീനിയർ സിവിൽ ഓഫീസർമാരായ സതീശൻ , രതീഷ് കുമാർ , ജെയിംസ് എന്നിവർ ചേർന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.
Reactions

Post a Comment

0 Comments