കാസർകോട്:വീട്ടിൽ നിന്നും പൊലീസ് കാൽ ലക്ഷത്തോളം പാൻ മസാല പാക്കറ്റുകൾ പിടികൂടി.യുവാവിനെതിരെ കാസർകോട് പൊലീസ് കേസെടുത്തു. സുനാമി കോളനി റോഡിൽ ബീരത്ത് വയലിലെ പി. രാമാനന്ത ചൗദരിക്കെതിരെ 35 യാണ് കേസ്. പ്രതിയുടെ വീടിൻ്റെ പിറക് വശത്തെ മുറിയിൽ പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. കുട്ടികൾക്ക് ഉൾപെടെ വിൽപ്പന നടത്തുന്നതായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വീട് റെയിഡ് ചെയ്ത് പിടികൂടുകയായിരുന്നു. വിവിധ തരത്തിലുള്ള 23038 പാക്കറ്റ് പാൻ മസാലകളാണ് പിടികൂടിയത്.
0 Comments