കണ്ണൂർ : ജയിൽ ചാടിയഗോവിന്ദച്ചാമിയെ കിണറിനുള്ളിൽ നിന്നും പിടികൂടി. തളാപ്പിലെ കിണറിനുള്ളിൽ ഒളിവിൽ കഴിയുന്നതിനിടെ 11 മണിയോടെയാണ് പിടിയിലായത്. നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും 4 കിലോമീറ്റർ അകലെയായിരുന്നു പ്രതി ഒളിവിൽ കഴിഞ്ഞത്. ഓട്ടോ ഡ്രൈവർ നൽകിയ നിർണായക വിവരത്തിലായിരുന്നു പ്രതി പിടിയിലായത്. വെള്ളവും ആഴമേറിയ കിണറിലായിരുന്നു ഒളിവിൽ കഴിഞ്ഞത്. കയറിൽ പിടിച്ച് ഇറങ്ങി പടവിൽ പിടിച്ച് നിൽക്കുകയായിരുന്നു.
0 Comments