Ticker

6/recent/ticker-posts

യുവതിക്കൊപ്പം പുഴയിൽ ചാടിയ പെരിയാട്ടടുക്കം യുവാവിനായുള്ള തിരച്ചിലിനിടെ മറ്റൊരു മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട്: വളപട്ടണം പുഴയിൽ യുവതിക്കൊപ്പം ചാടി കാണാതായ പെരിയ പെരിയാട്ടടുക്കം യുവാവിനായുള്ള തിരച്ചിൽ തുടരുന്നതിനിടെ മറ്റൊരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഴീക്കോട് സ്വദേശിയായ ഹരീഷിന്റെ 42 മൃതദേഹമാണ് ഇന്ന്
വൈകീട്ടോടെ കണ്ടെത്തിയത്. ഭർതൃമതിയായ യുവതിക്കൊപ്പമാണ് പെരിയാട്ടടുക്കം സ്വദേശി രാജുവളപട്ടണം പുഴയിൽ ചാടിയത്. രണ്ട് ദിവസമായി തിരച്ചിൽ തുടരുന്നുണ്ടെങ്കിലും കണ്ട് കിട്ടിയിട്ടില്ല. ഇന്ന് തിരച്ചിൽ തുടരുന്നതിനിടെയായിരുന്നു
 മൂന്ന് ദിവസം മുമ്പ് കപ്പൽശാലക്ക് സമീപം പുഴയിൽ കാണാതായതായ ഹരീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പെരിയാട്ടടുക്കം സ്വദേശി രാജുവിനായി  തിരച്ചിൽ തുടരുകയാണ്.
ഹരീഷിന്റെ മൃതദേഹം പൊലീസ് ജില്ല ആശുപത്രിയിലേക്ക് മാറ്റി. രാജുവിനൊപ്പം ചാടിയ യുവതിനീന്തി രക്ഷപ്പെട്ടിരുന്നു.
Reactions

Post a Comment

0 Comments