ഇസാഫ് ബാങ്ക് കുത്തി തുറന്ന് കവർച്ചക്ക് ശ്രമിച്ച പ്രതിയുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. പ്രതിയെ തേടി വിവിധ സ്ഥലങ്ങളിൽ പൊലീസെത്തിയെങ്കിലും കണ്ട് കിട്ടാൻ സാധിച്ചിട്ടില്ല. പാതിരാത്രിയിൽ അടച്ചിട്ട കടകൾക്ക് മുന്നിലൂടെ നടന്ന് നീങ്ങുന്ന പ്രതിയുടെ ദൃശ്യവുമുണ്ട്. ഷട്ടർ ലോക്ക് തകർത്ത് ബാങ്കിനുള്ളിൽ കയറിയ മോഷ്ടാവ് കമ്പിപ്പാര ഉപയോഗിച്ച് ലോക്കർ ഇളക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു. ലക്ഷ്യം പരാജയപെട്ട് കവർച്ചക്കാരൻ മടങ്ങുകയായിരുന്നു. പ്രതിയെ പിടിക്കാൻ ഊർജിതമായ അന്വേഷണം നടക്കുന്നുണ്ട്.
0 Comments