ബസ് റോഡിലെ കുഴിയിൽ
വീണു യാത്രക്കാരൻ്റെ
നട്ടെല്ല് തകർന്നു. അശ്രദ്ധമായി ബസ് ഓടിച്ച് കുഴിയിൽ ചാടിച്ചതിന് യാത്രക്കാരൻ്റെ പരാതിയിൽ ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. വെള്ളൂർ അന്നൂരിലെ കെ.ടി.രമേശനാണ് 66 പരിക്കേറ്റത്. ഡ്രൈവർ സതീശ് ജോസഫിനെതിരെയാണ് കേസ്. കാഞ്ഞങ്ങാട് സൗത്ത് മേൽപ്പാലത്തിന് പടിഞ്ഞാറ് സർവീസ് റോഡിൽ കുഴിയിൽ ബസ് ചാടിച്ചതിൽ സീറ്റിൽ നിന്നും തെറിച്ച് ബസിനകത്ത് വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പയ്യന്നൂർ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു ബസ്.
0 Comments