Ticker

6/recent/ticker-posts

പീഡനക്കേസിൽ വൈദീകൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി പൊലീസ് ബംഗ്ളുരുവിൽ

കാഞ്ഞങ്ങാട് : പീഡന കേസിൽ പ്രതിയായ വൈദീകൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കോടതിയും തള്ളി. വൈദികനെ പിടികൂടുന്നതിന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപെടുവിച്ചതിന് പിന്നാലെ തിരച്ചിൽ ഊർജിതമാക്കി. ചിറ്റാരിക്കാൽ പൊലീസ് റജിസ്ട്രർ ചെയ്ത പോക്സോ കേസിലെ പ്രതി എറണാകുളം കോതമംഗലം രാമല്ലൂരിലെ തട്ടുപറമ്പിൽ ടി. മജോ എന്ന പോൾ തട്ടുപറമ്പിൽ 44 നൽകിയ ജാമ്യാപേക്ഷയാണ് കോടതി തളളിയത്. പീഡിപ്പിച്ചെന്ന പ്രായപൂർത്തിയാവാത്ത ആൺകുട്ടി നൽകിയ കേസിലെ പ്രതിയാണ്. രാജ്യം വിടാതിരിക്കാനാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് വൈദികൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി അപേക്ഷ പരിഗണനക്കെടുത്ത് തള്ളുകയായിരുന്നു. പ്രതി എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് എറണാകുളത്തെത്തി. ഇതറിഞ്ഞ പള്ളി വികാരി ബംഗ്ളുരുവിലേക്ക് കടന്നു . പൊലീസും പിന്നാലെ ബംഗ്ളുരുവിലെത്തി. ഇതോടെ ബംഗ്ളുരുവിൽ നിന്നും പ്രതി കടന്ന് കളയുകയായിരുന്നു. കർണാടക കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ പറഞ്ഞു.  പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഒന്നിൽ കൂടുതൽ തവണ പീഡിപ്പിച്ചതിന് ഒരു മാസം മുൻപാണ് പൊലീസ് പോക്സോ കേസെടുത്തത്.

Reactions

Post a Comment

0 Comments