കളിക്കുന്നതിനിടെ കാൽ തെന്നി മധു വാഹിനി പുഴയിൽ വീണ് 11 വയസുകാരൻ മരിച്ചു. ഇന്ന് വൈകീട്ടാണ് അപകടം. രണ്ട് മണിക്കൂർ സമയം നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ട് കിട്ടുകയായിരുന്നു. മുട്ടത്തോടി ബെള്ളൂറടുക്കം അസൈനാ റിൻ്റെ മകൻ ബി. എച്ച്. മിഥ് ലാജ് ആണ് മരിച്ചത്. 4.30 മണിയോടെ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം. 6.30 മണിയോടെയാണ് മൃതദേഹം കിട്ടിയത്. ഫയർഫോഴ്സും നാട്ടുകാരും വിദ്യാനഗർ പൊലീസും തിരച്ചിൽ നടത്തി. മൃതദേഹം ഇ.കെ. നായനാർ ആശുപത്രിയിൽ.
0 Comments