അനൂപ് മാലിക് കാഞ്ഞങ്ങാട്ട് പിടിയിൽ. കണ്ണപുരം പൊലീസും ഹോസ്ദുർഗ് പൊലീസും ചേർന്നാണ് പിടികൂടിയത്. ഇൻസ്പെക്ടർ പി. അജിത് കുമാറി
ൻ്റെ നേതൃത്വത്തിൽ ഉച്ച മുതൽ തിരച്ചിൽ നടത്തി വരികയായിരുന്നു. ഇന്ന് രാത്രിയാണ് പിടികൂടിയത്. പ്രതിയെ കണ്ണൂരിലേക്ക് കൊണ്ട് പോയി.
കണ്ണപുരം കീഴറയിൽ വാടകവീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. സ്ഫോടനത്തിൽ തകർന്ന വീടിനു സമീപം താമസിക്കുന്നയാൾ നൽകിയ പരാതിയിൽ എക്‌സ്‌പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തത്. വീട് വാടകക്കെടുത്ത അനൂപ് മാലിക് എന്ന കണ്ണൂർ അലവിൽ സ്വദേശി അനൂപിനെ പ്രതി ചേർത്താണ് പിടികൂടിയത്. ഉത്സവങ്ങൾക്കുൾപ്പെടെ പടക്കമെത്തിക്കുന്നയാളാണ് അനൂപ്. സ്ഫോടനത്തിൽ ഇയാളുടെ തൊഴിലാളി ചാലാട് സ്വദേശി മുഹമ്മദ് ആഷാമ് മരിച്ചിരുന്നു.
0 Comments