കാഞ്ഞങ്ങാട് : ഒരാളുടെ മരണത്തിനിടയാക്കിയ കണ്ണൂർ ഉഗ്ര സ്ഫോടന കേസിലെ പ്രതിയെ കാഞ്ഞങ്ങാട്ട് പൊലീസ് നാല് മണിക്കൂറിലേറെ പിന്തുടർന്നു. അനൂപ് മാലിക്ക് കാഞ്ഞങ്ങാട്ട് ഉണ്ടെന്ന് ഉച്ച മുതൽ പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെ തിരച്ചിൽ ആരംഭിച്ചു. കണ്ണപുരത്ത് നിന്നും സ്കൂട്ടർ ഓടിച്ചായിരുന്നു പ്രതി കാഞ്ഞങ്ങാട്ടെ ത്തിയത്. കാഞ്ഞങ്ങാട് താമസിക്കുന്ന കണ്ണൂർ സ്വദേശി രാജനെ പിന്നിലിരുത്തി പ്രതി കാഞ്ഞങ്ങാട് ഭാഗത്ത് സഞ്ചരിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഇൻസ്പെക്ടർ പി. അജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ ഉടൻ അന്വേഷണത്തിനിറങ്ങി. സൈബർ സെല്ലിൻ്റെ സഹായത്തോടെ ലൊക്കേഷൻ നോക്കിയപ്പോൾ ഉച്ച മുതൽ കാഞ്ഞങ്ങാട് ടൗണിലുള്ളതായി വ്യക്തമായി. പ്രസ്തുത ടവറിന് കീഴിൽ പൊലീസ് എത്തിയപ്പോൾ കണ്ടില്ല. മഡിയൻ, മാവുങ്കാൽ, മൂക്കണ്ടം, സൗത്ത് ഭാഗങ്ങളിൽ ലൊക്കേഷൻ ലഭിച്ചതോടെ പൊലീസ് ഈ ഭാഗങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാഞ്ഞങ്ങാടെത്തിയ കണ്ണപുരം പൊലീസും തിരച്ചിലാരംഭിച്ചു. ഓരോ സ്ഥലത്ത് എത്തുമ്പോഴും മാറി മാറി സഞ്ചരിച്ച പ്രതി ഒടുവിൽ വൈകീട്ടോടെ അറസ്ററിലാവുകയായിരുന്നു.
0 Comments