Ticker

6/recent/ticker-posts

അശ്ലീല വീഡിയോ കാണിച്ച് 14 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 77 വർഷം കഠിന തടവ്

കാഞ്ഞങ്ങാട് :അശ്ലീല വീഡിയോ കാണിച്ച് 14 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 77 വർഷം കഠിന തടവും
 2,09000 രൂപ പിഴയും ശിക്ഷ വിധിച്ച് ഹോസ്ദുർഗ് പോക്സോ കോടതി.
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന  പെൺകുട്ടിയെ ഗുരുതരമായ
ലൈംഗിക അതിക്രമത്തിനിരയാക്കിയ
മുളിയാർ മല്ലം കോളംകോട് കെ.എസ്. സുകുമാരനെ 45 യാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും ഏഴ് മാസവും കൂടുതൽ തടവ് അനുഭവിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.
  പെൺകുട്ടി താമസിക്കുന്ന വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു പീഡനം. 2023 ജൂൺ 25ന്
വൈകീട്ട്
  5.30 മണിക്ക് പ്രതി പെൺകുട്ടിക്ക് അശ്ലീല വീഡിയോ കാണിച്ചു. തുടർന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തി.  6- ആം ക്ലാസിൽ പഠിക്കുന്ന സമയത്തും പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചിരുന്നു.
 ഇന്ന്  ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം. സുരേഷ് ആണ് ശിക്ഷ വിധിച്ചത്.
ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ആദൂർ പൊലീസ്  റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ എ. അനിൽകുമാർ
ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Reactions

Post a Comment

0 Comments