യുദ്ധ വാളുകളും തോക്കും പഴയ
ഗ്ലോബലും കണ്ടെത്തി. നാല് പഴയ വാളുകളും നിരവധി പുരാവസ്തുശേഖരങ്ങളുമാണ് ഉള്ളത്. കോട്ടിക്കുളം റെയിൽപാളത്തിനരികിലുള്ള പഴയ ഓടിട്ട വീടും മുറിയും പരിശോധപൂർത്തിയായാൽ ഒട്ടേറെ അപൂർശേഖരം ലഭിച്ചേക്കും. കുടുംബം വിദേശത്തായതിനാൽ വീട് പൂട്ടി കിടക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടർന്ന് ബേക്കൽ ഡി.വൈ. എസ്. പി വി . വി . മനോജിൻ്റെ സ്ക്വാഡ് അംഗങ്ങളും ഇൻസ്പെക്ടർ എം.വി. ശ്രീദാസ്, എസ്.ഐ സവ്യസാചിയുടെ
നേതൃത്വത്തിൽ വീട്ടിൽ പരിശോധ നടത്തുകയായിരുന്നു. പുരാവസ്തു
വിഭാഗം പരിശോധനക്ക് ഇന്ന് എത്തുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. ഇതേ തുടർന്ന് സ്ഥലത്തെത്തിയ ഹോസ്ദുർഗ് തഹസിൽദാർ മടങ്ങി. ഈ മാസം 24 നോ 26നോ പുരാവസ്തു വിഭാഗം സ്ഥലത്തെത്തി പരിശോധിക്കും. പുരാതന കാലത്തെ വിവിധ മതസ്ഥർ ഉപയോഗിച്ച സാധനങ്ങൾ, അറബി ലിഖിതമുള്ള പുരാതന സാധനങ്ങൾ ഉൾപെടെ ഉണ്ട്. വീട്ടുടമ വർഷങ്ങൾക്ക് മുൻപ് മരിച്ചതാണ്. ഇദ്ദേഹത്തിന് പുരാവസ്തുക്കൾ വാങ്ങി സൂക്ഷിക്കുന്നതിൽ കമ്പമുണ്ടായിരുന്നുവെന്നാണ് സൂചന. പരിശോധനക്ക് പുരാവസ്തു വിഭാഗം എത്താൻ
വൈകുമെന്ന് വ്യക്തമായതോടെ
0 Comments